Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Government

Ernakulam

"വൈ​റ്റി​ല​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ൻ വേണം'; പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് പ്രദേശവാസികൾ

കൊ​ച്ചി: പു​തി​യ സ​ര്‍​ക്കാ​രി​നു കീ​ഴി​ല്‍ പോ​ലീ​സ് സേ​ന പു​ത്ത​ന്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍​ക്കൊ​രു​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന​ക​ള്‍​ക്കി​ടെ വൈ​റ്റി​ല​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വേ​ണ​മെ​ന്ന ദീ​ര്‍​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് പ​ച്ച​ക്കൊ​ടി പ്ര​തീ​ക്ഷി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടും പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്ന് ആ​വ​ശ്യം ത​ത്കാ​ലം പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍. വൈ​റ്റി​ല ഹ​ബ്ബ്, വാ​ട്ട​ര്‍ മെ​ട്രോ, കൊ​ച്ചി മെ​ട്രോ തു​ട​ങ്ങി​യ വി​വി​ധ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ദി​വ​സേ​ന വൈ​റ്റി​ല​യി​ലെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും.

മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് നി​ല​വി​ല്‍ വൈ​റ്റി​ല. ഇ​ത് പ്ര​ദേ​ശ​ത്തു​നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെ​യാ​ണ്. വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട​യു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​മ്പോ​ള്‍ പോ​ലീ​സി​ന് പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ സ​മ​യ​മെ​ടു​ക്കേ​ണ്ടി​വ​രു​ന്നു.

ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന് വൈ​റ്റി​ല​യി​ല്‍ എ​ത്തി​പ്പെ​ടാ​ന്‍ ഒ​രു​മ​ണി​ക്കു​റോ​ളം സ​മ​യം വേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​മു​ണ്ട്. വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്നു പ​രാ​തി​ക​ളു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്കു പോ​കേ​ണ്ട​വ​രും ദു​രി​ത​ത്തി​ലാ​ണ്. കു​ണ്ട​ന്നൂ​ര്‍ വ​രെ മാ​ത്ര​മാ​ണു എ​പ്പോ​ഴും ബ​സ് സ​ര്‍​വീ​സു​ള്ള​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍ ഇ​വി​ടെ നി​ന്നു മ​ര​ട് സ്റ്റേ​ഷ​ന്‍ വ​രെ ഓ​ട്ടോ​റി​ക്ഷ പോ​ലു​ള്ള ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യു​മു​ണ്ട്.

ജ​ന​ത്തി​ര​ക്കി​ന്‍റെ മ​റ​വി​ല്‍ ഇ​വി​ടെ മോ​ഷ​ണ​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും പ​തി​വാ​ണ്. പ്ര​ദേ​ശ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ഭാ​വം മൂ​ലം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ര്‍​പ്പെ​ടു​ന്ന ക്രി​മി​ന​ലു​ക​ള്‍​ക്കു കൃ​ത്യ​ത്തി​നു​ശേ​ഷം പോ​ലീ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ മി​നി​റ്റു​ക​ള്‍ മാ​ത്രം മ​തി​യെ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍. പ​ല​പ്പോ​ഴും വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി​ക​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​ണ്.

മേ​ഖ​ല​യി​ലെ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു പ​ല ത​വ​ണ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കു​ക​യും മ​ന്ത്രി​മാ​രോ​ടു നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. നി​ല​വി​ല്‍ ഇ​വി​ടെ ഒ​രു പോ​ലീ​സ് എ​യ്ഡ്‌​പോ​സ്റ്റ് മാ​ത്ര​മാ​ണു​ള്ള​ത്.

സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തും: ഉ​മാ തോ​മ​സ് എം​എ​ല്‍​എ

വൈ​റ്റി​ല​യി​ല്‍ പോ​ലീ​സ് സ​റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും. മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് നി​ല​വി​ല്‍ വൈ​റ്റി​ല. യാ​ത്രാദൂ​രം അ​ട​ക്ക​മു​ള്ള​വ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ പു​തി​യ സ്റ്റേ​ഷ​ന്‍ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി വൈ​റ്റി​ല ഹ​ബ്ബി​ന്‍റെ സ്ഥ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രും.

National

ബംഗാളിൽ പുതിയ സർക്കാർ ശനിയാഴ്ച

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ക്കും. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സാ​​​മി​​​ക് ഭ​​​ട്ടാ​​​ചാ​​​ര്യ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ബ്രി​​​ഗേ​​​ജ് പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ക്കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യു​​​ടെ പേ​​​രി​​​നാ​​​ണു മു​​​ൻ​​​തൂ​​​ക്കം. 294 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് 207 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്.

Leader Page

മണിപ്പുർ: പുതിയ സർക്കാർ, പഴയ പിളർപ്പുകൾ

രാ​​ഷ്‌​​ട്ര​​പ​​തി ഭ​​ര​​ണ​​ത്തി​​ൻ കീ​​​ഴി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം തു​​​ട​​​രേ​​​ണ്ടി​​​വ​​​ന്ന ശേ​​​ഷ​​​മാ​​​ണ് മ​​​ണി​​​പ്പു​​​രി​​​ൽ വീ​​​ണ്ടും ജ​​​ന​​​വി​​​ധി​​​യി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽവ​​​ന്ന​​​ത്. യു​​​മാ​​ൻ ഖേം​​​ച​​​ന്ദ് സിം​​ഗ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 13-ാമ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തോ​​​ടെ, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക ഇ​​​ട​​​പെ​​​ട​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ നീ​​​ണ്ടു​​​നി​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ഒ​​​രു​​​മി​​​ച്ച് പ്ര​​​ക​​​ട​​​മാ​​​യ ഒ​​​രു നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​ണ് സം​​​ഭ​​​വി​​​ച്ച​​​ത്. ഈ ​​​നീ​​​ക്കം 2027ലെ ​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​ മു​​​ൻ​​​നി​​​ർ​​​ത്തി രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യി നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്, പ്ര​​​ത്യേ​​​കി​​​ച്ച് 2024ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്ക് മ​​​ണി​​​പ്പു​​​രി​​​ലെ ര​​​ണ്ട് സീ​​​റ്റു​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ട് ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ.

ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന അ​​​ട​​​ച്ചി​​​ട്ട കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ​​​യും പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ സൂ​​​ക്ഷ്മ​​​മാ​​​യ ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ​​​യും ഫ​​​ല​​​മാ​​​യാ​​​ണ് ഖേം​​​ച​​​ന്ദി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​നെ നി​​​യോ​​​ഗി​​​ച്ച്, ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ​​​യും വേ​​​ർ​​​തി​​​രി​​​ച്ച് ക​​ണ്ട്, തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വി​​​നെ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ രാ​​​ഷ്‌​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ ‘സൂ​​​ക്ഷ്മ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ’ എ​​​ന്നു​​​പോ​​​ലും വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ് ത​​​ന്നെ ശ​​​ക്ത​​​മാ​​​യ രാ​​​ഷ്ട്രീ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ര​​​ണ്ട് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ നി​​​യ​​​മി​​​ച്ചു. കാം​​​ഗ്പോ​​​ക്പി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നു​​​ള്ള നേം​​​ച കി​​​പ്‌​​​ഗെ​​​നും മാ​​​വോ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ലോ​​​സീ ഡി​​​ഖോ​​​യും. ഇ​​​തോ​​​ടെ കു​​​ക്കി-​​​സോ​​​യും നാ​​​ഗ​​​യും എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ട് പ്ര​​​ധാ​​​ന ഗോ​​​ത്ര​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധ്യം മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ മു​​​ക​​​ളി​​​ൽത​​​ന്നെ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി. 2023 മേ​​​യി​​ൽ തു​​ട​​ങ്ങി​​യ ക​​​ലാ​​​പ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് കു​​​ക്കി-​​​സോ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇം​​​ഫാ​​​ലി​​​ലെ രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​യ​​​ത് എ​​​ന്ന​​​തും ഈ ​​​ച​​​ട​​​ങ്ങി​​​ന് രാ​​​ഷ്‌​​ട്രീ​​​യ​​​​​​മാ​​​യ വ​​​ലി​​​യ അ​​​ർ​​​‌‌​​ഥം ന​​​ൽ​​​കി.

ബി​രേ​ന്‍റെ ഒ​ഴി​വാ​ക്ക​ൽ

എ​​​ന്നാ​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഒ​​​രു ഘ​​​ട​​​കം മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​ഗി​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ ഒ​​​ഴി​​​വാ​​​ക്ക​​​ലാ​​​ണ്. മ​​​ണി​​​പ്പു​​​രി​​​ലെ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കേ​​​ന്ദ്ര​​​മാ​​​യി​​​രു​​​ന്ന ബി​​​രേ​​​ൻ, സം​​​സ്ഥാ​​​ന​​​ത്തെ ക​​​ലാ​​​പ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്ത രീ​​​തി​​​യെ​​​ച്ചൊ​​​ല്ലി ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ട്ടി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തെ കു​​​റി​​​ച്ച് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലും പു​​​റ​​​ത്തും അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ബി​​​രേ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ, ബി​​​ജെ​​​പി ഒ​​​രു വ്യ​​​ക്ത​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു: പ​​​ഴ​​​യ ഭ​​​ര​​​ണ​​​രീ​​തി​​യോ​​​ട് അ​​​ക​​​ലം പാ​​​ലി​​​ച്ച്, ‘പു​​​തി​​​യ തു​​​ട​​​ക്കം’ എ​​​ന്ന പ്ര​​​തീ​​​തി സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

ബി​​​രേ​​​ന്‍റെ ഒ​​​ഴി​​​വാ​​​ക്ക​​​ൽ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ നി​​​ര​​​വ​​​ധി ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ഴും സ്വാ​​​ധീ​​​ന​​​മു​​​ള്ള അ​​​നു​​​യാ​​​യി​​​ക​​​ളും രാ​​​ഷ്‌​​ട്രീ​​​യ അ​​​ടി​​​ത്ത​​​റ​​​യും ഉ​​​ണ്ടെ​​​ന്ന​​​ത് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ, അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്തു​​​നി​​​ർ​​​ത്തു​​​ന്ന​​​ത് പാ​​​ർ​​​ട്ടി​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ളും ഉ​​​യ​​​രു​​​ന്നു. ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ത് സം​​​ഘ​​​ർ​​​ഷ​​​ബാ​​​ധി​​​ത​​​മാ​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​നി​​​ന്ന് മാ​​​റി​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മെ​​​ന്നു കാ​​​ണു​​​മ്പോ​​​ൾ, മ​​​റ്റു​​​ചി​​​ല​​​ർ ഇ​​​ത് സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വി​​​ശ്വാ​​​സം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മെ​​​ന്നാ​​​ണ് വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​ത്. പ്ര​​​ത്യേ​​​കി​​​ച്ച് കു​​​ക്കി-​​​സോ സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​രേ​​​ന്‍റെ കാ​​​ല​​​ത്തെ ഭ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​ഴി​​​വാ​​​ക്ക​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന് കു​​​റ​​​ച്ചെ​​​ങ്കി​​​ലും രാ​​​ഷ്‌​​ട്രീ​​​യ ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​മു​​​ണ്ട്.

പ്ര​തീ​ക്ഷ വാ​നോ​ളം

അ​​​തേ​​​സ​​​മ​​​യം, സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ചു​​​വ​​​ന്ന​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ വ​​​ൻ​​​തോ​​​തി​​​ലാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം, അ​​​ട​​​ച്ചി​​​ട്ട ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ൾ തു​​​റ​​​ക്ക​​​ൽ, എ​​​ല്ലാ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കും സ്വ​​​ത​​​ന്ത്ര യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്ക​​​ൽ, ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സു​​​ര​​​ക്ഷ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് മു​​​ൻ​​​നി​​​ര​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ. മു​​​ൻ​​​കാ​​​ല​​​ത്ത് പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ പ​​​ല​​​തും പാ​​​ലി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രു​​​ന്ന​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​ശ​​​യ​​​വും നി​​​രാ​​​ശ​​​യും വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ‘ബ​​​ഫ​​​ർ സോ​​​ണു​​​ക​​​ൾ’ എ​​​ന്ന ആ​​​ശ​​​യം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ​​​ത​​​ല​​​ത്തി​​​ൽ​​നി​​​ന്ന് വ​​​രു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും താ​​ഴെ​​ത്ത​​ട്ടി​​ലു​​ള്ള അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ സം​​​ശ​​​യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സു​​​ര​​​ക്ഷാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്നു. മ്യാ​​​ൻ​​​മ​​​റി​​​ൽ നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റം സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു ഘ​​​ട​​​ക​​​മാ​​​ണെ​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​തി​​​ർ​​​ത്തി നി​​​യ​​​ന്ത്ര​​​ണം, പൗ​​​ര​​​ത്വ പ​​​രി​​​ശോ​​​ധ​​​ന, നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ വീ​​​ണ്ടും ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം ഇ​​​തു​​​വ​​​രെ ഭാ​​​ഗി​​​ക​​​മാ​​​ണെ​​​ന്നും, സ​​​മ​​​ഗ്ര​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ-​​​ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും വി​​​മ​​​ർ​​​ശ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ‘സ്വ​​​ത​​​ന്ത്ര ഗ​​​താ​​​ഗ​​​തം’ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന പ​​​ഴ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും പൂ​​​ർ​​​ണ​​മാ​​​യി ന​​​ട​​​പ്പാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും തു​​​ട​​​രു​​​ന്നു.

2027 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ, മെ​​​യ്തെ​​​യ് സ​​​മൂ​​​ഹ​​​ത്തെ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും വീ​​​ണ്ടും രാ​​​ഷ്‌​​ട്രീ​​​യ അ​​​ജ​​​ണ്ട​​​യു​​​ടെ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യാ​​​ണ്. 2013ൽ​​ത​​​ന്നെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ​​​ഠ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യ​​​താ​​​യും പി​​​ന്നീ​​​ട് വി​​​ഷ​​​യം രാ​​​ഷ്‌ട്രീ​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ട്. 2023ലെ ​​​ക​​​ലാ​​​പ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യം കൂ​​​ടു​​​ത​​​ൽ വി​​​കാ​​​ര​​​ഭ​​​രി​​​ത​​​മാ​​​യി മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ ‘No ST, No Vote’ പോ​​​ലു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​മാ​​​യി രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്താ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. അ​​​നു​​​കൂ​​​ല​​​ക​​​ർ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നാ​​​ധി​​​കാ​​​രം പാ​​​ർ​​​ല​​​മെ​​ന്‍റി​​​നാ​​​ണെ​​​ന്ന് വാ​​​ദി​​​ക്കു​​​മ്പോ​​​ൾ, മ​​​റ്റ് ഗോ​​​ത്ര​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ കു​​​റ​​​യു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ ഈ ​​​വി​​​ഷ​​​യം വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന തെ​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ ഘ​​​ട​​​ക​​​മാ​​​യി മാ​​​റാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

‘പു​തി​യ മു​ഖം’ ഫ​ലി​ക്കു​മോ?

ഈ ​​​എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണ് മ​​​ണി​​​പ്പു​​​രി​​​ലെ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഖേം​​​ച​​​ന്ദി​​​ന്‍റെ ഉ​​​യ​​​ർ​​​ച്ച​​​യും സ​​​മൂ​​​ഹ​​​സ​​​മ​​​തു​​​ലി​​​ത​​​ത്വം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യും ബി​​​രേ​​​ൻ സിം​​ഗി​​​നെ പു​​​റ​​​ത്തു നി​​​ർ​​​ത്തി​​​യു​​​ള്ള ‘പു​​​തി​​​യ മു​​​ഖം’ എ​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ സ​​​ന്ദേ​​​ശ​​​വും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​യും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ളെ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മോ പ​​​രാ​​​ജ​​​യ​​​മോ തീ​​​രു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ക പ്ര​​​തീ​​​കാ​​​ത്മ​​​ക നീ​​​ക്ക​​​ങ്ങ​​​ളി​​​ലൂ​​​ടെ​​യ​​​ല്ല, മ​​​റി​​​ച്ച് അ​​ടി​​സ്ഥാ​​ന​​ജീ​​​വി​​​തം മാ​​​റ്റു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും-​​സു​​​ര​​​ക്ഷ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടോ, കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​ന്നു​​​ണ്ടോ, റോ​​​ഡു​​​ക​​​ൾ തു​​​റ​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടോ, സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വി​​​ശ്വാ​​​സം വീ​​​ണ്ടെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടോ എ​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ്.

സ്ഥി​ര​ത​യി​ലേ​ക്കോ?

രാ​​ഷ്‌​​ട്ര​​പ​​തി ഭ​​ര​​ണ​​ത്തി​​ൽ​​നി​​​ന്ന് പ്ര​​​തി​​​നി​​​ധി ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു​​​ള്ള ഈ ​​​മാ​​​റ്റം മ​​​ണി​​​പ്പു​​​രി​​​ന് സ്ഥി​​​ര​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​രു തു​​​ട​​​ക്ക​​​മാ​​​കു​​​മോ, അ​​​ല്ലെ​​​ങ്കി​​​ൽ വെ​​​റും രാ​​​ഷ്‌​​ട്രീ​​​യ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യം ഇ​​​പ്പോ​​​ഴും നി​​ല​​നി​​ൽ​​ക്കു​​ന്നു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ബി​​​രേ​​​ൻ സിം​​ഗി​​ന്‍റെ ഒ​​​ഴി​​​വാ​​​ക്ക​​​ൽ പ​​​ഴ​​​യ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ധ്യാ​​​യ​​​ത്തി​​​ന് ഒ​​​രു ഇ​​​ട​​​വേ​​​ള​​​യാ​​​ണെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചേ​​​ക്കാ​​​മെ​​​ങ്കി​​​ലും അ​​​തി​​​ലൂ​​​ടെ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പു​​​തി​​​യ ഭ​​​ര​​​ണ​​​ത്തി​​​ന് മു​​​ന്നി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളും ഒ​​​രേ​​​സ​​​മ​​​യം ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നു. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന മാ​​​സ​​​ങ്ങ​​​ളാ​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന് ജ​​​ന​​​വി​​​ശ്വാ​​​സം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും സം​​​സ്ഥാ​​​ന​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​ല​​​ട്ടു​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ-​​​സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് സ്ഥി​​​ര​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന്‍റെ ദി​​​ശ​​​യി​​​ലേ​​​ക്ക് നീ​​​ങ്ങാ​​​നും ക​​​ഴി​​​യു​​​മോ എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കു​​​ക. പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണം നാ​​​ഗാ സ​​​മൂ​​​ഹം സ്വാ​​​ഗ​​​തം ചെ​​​യ്യു​​​മെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, സ​​​ർ​​​ക്കാ​​​രി​​​ൽ ചേ​​​രു​​​ന്ന​​​തോ അ​​​തു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തോ ചെ​​​യ്യു​​​ന്ന കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർക്കെ​​​തി​​​രേ കു​​​ക്കി സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും വ്യ​​​ക്ത​​​മാ​​​കു​​​ന്നു. ഇ​​​തി​​​ന​​​കംത​​​ന്നെ നേം​​​ച കി​​​പ്‌​​​ഗെ​​​നെ​​​തി​​​രേ അ​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

(ലേ​​ഖ​​ക​​ൻ എം​​​ജി, കാ​​​സ​​​ർ​​​ഗോ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ, ക്വാ​​​സു​​​ലു ന​​​റ്റാ​​​ൽ, ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ് എ​​​ന്നി​​​വ​​​യു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി​​രു​​ന്നു)

National

മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ; യും​നാം ഖേം​ച​ന്ദ് മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ൽ: രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് ബി​ജെ​പി. മു​തി​ർ​ന്ന നേ​താ​വ് യും​നാം ഖേം​ച​ന്ദ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ അ​ജ​യ് കു​മാ​ർ ബ​ല്ല​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. സം​സ്ഥാ​ന ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ല്ലാം ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

ബി​ജെ​പി എം​എ​ൽ​എ നെം​ച്ച കി​പ്ഗെ​നും എ​ൻ​പി​എ​ഫി​ന്‍റെ ലോ​സി ദി​ക്കോ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും ഗോ​വി​ന്ദ​ദാ​സ് ആ​ഭ്യ​ന്ത്ര​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രു​ന്നു. ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​ത്.

വം​ശീ​യ ക​ലാ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 2025 ഫെ​ബ്രു​വ​രി 9-നാ​ണ് മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ​ൻ. ബി​രേ​ൻ​സിം​ഗ് രാ​ജി​വെ​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ 2025 ഫെ​ബ്രു​വ​രി 13-ന് ​സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടി​രു​ന്നി​ല്ല.

Latest News

Corehub Up